കുടകില്‍ കടുവയുടെ ആക്രമണം; രണ്ടിടത്തായി ഒരു കുടുംബത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 02:39 PM  |  

Last Updated: 13th February 2023 02:39 PM  |   A+A-   |  

tiger

പ്രതീകാത്മക ചിത്രം

 

കുടക്: കര്‍ണാടകയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാര്‍ഷിക തൊഴിലാളിയായ രാജു (75), മരുമകന്‍ ചേതന്‍ (18) എന്നിവരാണ് മരിച്ചത്.

കേരള അതിര്‍ത്തിയോടു ചേര്‍ന്ന പല്ലേരി ഗ്രാമത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ചേതന്റെ പിതാവ് മധുവിനു കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മധു കുടകിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലയില്‍നിന്നുള്ള കാര്‍ഷിക തൊഴിലാളികളാണ് ഇവര്‍.

കടുവയെ പിടികൂടുന്നതിനു ശ്രമം തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വനം വകുപ്പിന്റെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൂറ്റന്‍ ട്രക്ക്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ