'മൂന്ന് വർഷം പ്രണയിച്ചു, 6 മാസം കൂടെ താമസിച്ചപ്പോൾ വില്ലനായി', കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ചു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2023 12:45 PM |
Last Updated: 15th February 2023 01:01 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. മുംബൈയിൽ നഴ്‌സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്. പ്രതി ഹർദിക് ഷായെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസമായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്. ഹർദിക്കിന് ജോലി ഉണ്ടായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദിക് ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാൾ കടന്നത്. പൊലീസ് തെരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസിൽ വിവരമറിയിച്ച് പിടികൂടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഏഴുവയസുകാരന്‍ ക്ലാസ് മുറിയില്‍ ഉറങ്ങിപ്പോയി; വാതില്‍ അടച്ചു, കുട്ടി കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ