നടന്നത് 2000 കോടിയുടെ ഇടപാട്; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ വന്‍ അഴിമതിയെന്ന് സഞ്ജയ് റാവത്ത് 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും, ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്
സഞ്ജയ് റാവത്ത്/ എഎന്‍ഐ
സഞ്ജയ് റാവത്ത്/ എഎന്‍ഐ

മുംബൈ: ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം നാളെ സുപ്രീംകോടതിയെ സമീപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും, ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. 

അതിനിടെ, ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നെന്ന് ആരോപണവുമായി താക്കറെ പക്ഷം രം​ഗത്തെത്തി. ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവത്ത് ആണ് ആരോപണം ഉന്നയിച്ചത്. ഏതാണ്ട് രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്നാണ് ആരോപണം.

ശിവസേനയുടെ പേരും ചിഹ്നവും എടുത്തത് വെറുതേയല്ല, 6 മാസത്തിനുള്ളില്‍ 2000 കോടി രൂപയുടെ ബിസിനസ്സ് ഇടപാടാണ് നടന്നത്. ശിവസേനയുടെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ 50 കോടിയാണ് ചെലവഴിച്ചത്. എംപിമാരെ വാങ്ങാന്‍ 100 കോടി, കൗണ്‍സിലര്‍മാരെ വാങ്ങാന്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെയും ചെലവിട്ടുവെന്നും റാവത്ത് ആരോപിച്ചു. 

കേന്ദ്രമന്ത്രി അമിത് ഷാ പറയുന്നത് ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല. നീതിയും സത്യവും വിലയ്ക്ക് വാങ്ങുന്നതില്‍ വിശ്വസിക്കുന്ന ആളുകള്‍ പറയുന്നതിനോട് എന്തുപറയാനാണ് ?. ആരാണ് മഹാരാഷ്ട്രയില്‍ ജയിച്ചതെന്നും തോറ്റതെന്നും സമയമാകുമ്പോള്‍ കാണിക്കാം. ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com