ബിജെപിയെ പരാജയപ്പെടുത്തി; ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മേയര്‍ - വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 22nd February 2023 02:36 PM |
Last Updated: 22nd February 2023 02:36 PM | A+A A- |

ഷെല്ലി ഒബ്രോയി, എഎന്‍ഐ
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മേയര്‍. മേയര്‍ തെരഞ്ഞെടുപ്പില്‍ 150 വോട്ട് നേടിയാണ് ഷെല്ലി ഒബ്രോയി വിജയിച്ചത്. ബിജെപിയുടെ രേഖ ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്. രേഖ ഗുപ്്തയ്ക്ക് 116 വോട്ടുകളാണ് ലഭിച്ചത്.
മൂന്ന് തവണ മാറ്റിവെച്ച മേയര്‍ തെരഞ്ഞെടുപ്പാണ് നടന്നത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ഷെല്ലി ഒബ്രോയി. ആദ്യമായാണ് ഷെല്ലി ഒബ്രോയി കൗണ്‍സിലര്‍ ആകുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഷെല്ലി ഒബ്രോയി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 86-ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്. ഡിസംബര്‍ ഏഴിന് നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാണ് ആംആദ്മി പാര്‍ട്ടി ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത്.
#WATCH | AAP's Shelly Oberoi becomes #Delhi mayor with 150 votes pic.twitter.com/LLbAJ1Xh3D
— ANI (@ANI) February 22, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ