കര്‍ണാടകയില്‍ നിന്ന് മോഷണം പോയി; 'കെഎസ്ആര്‍ടിസി' ബസ് കണ്ടെത്തിയത് തെലങ്കാനയില്‍ വച്ച്

തെലങ്കാനയ്ക്ക് സമീപത്തെ ഭൂകൈലാഷ് തീര്‍ഥാനടനകേന്ദ്രത്തിന് സമീപത്തുവച്ചാണ് കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു:  കര്‍ണാടകയിലെ ചിഞ്ചോളി ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. തെലങ്കാനയ്ക്ക് സമീപത്തെ ഭൂകൈലാഷ് തീര്‍ഥാനടനകേന്ദ്രത്തിന് സമീപത്തുവച്ചാണ് കണ്ടെത്തിയത്. 

ബിഡര്‍ ഡിപ്പോയില്‍ ഉള്ള ഗഅ 38 എ 971 നമ്പര്‍ രജിസ്ട്രേഷന്‍ ബസ് കലബുറുഗി ജില്ലയിലെ ചിന്‍ചോലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചൊവ്വാഴ്ചയാണ് കളവു പോയത്. രാവിലെ ബസ് എടുക്കാന്‍ വന്ന ഡ്രൈവറാണ് വാഹനം കളവു പോയെന്ന വിവരം മനസിലാക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ തണ്ടുര്‍ വഴി തെലങ്കാന ഭാഗത്തേക്കാണ് വാഹനം കൊണ്ട് പോകുന്നതെന്ന് തെളിഞ്ഞു. കെ.കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും രണ്ടു പ്രത്യേക സംഘങ്ങളെ വാഹനത്തെ ട്രാക്ക് ചെയ്യാന്‍ നിയോഗിക്കുകയും ചെയ്തു. തെലങ്കാനയിലും നാല് സംഘങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു.

റോഡിലെ കുഴിയില്‍ ടയര്‍ അകപ്പെട്ടതോടെയാണ് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടത്. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com