ഓംകാരേശ്വര്‍ ക്ഷേത്ര പുനരുദ്ധാരണം; ഏറ്റെടുത്ത് എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 10:31 PM |
Last Updated: 23rd February 2023 02:31 PM | A+A A- |

ധാരണാപത്രം ഒപ്പിടുന്നു/ചിത്രം: എക്‌സ്പ്രസ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഓംകാരേശ്വര്‍ ക്ഷേത്ര സമുച്ചയം പുനരുദ്ധീകരിക്കുന്നു. രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുരൈ) പ്രൈവറ്റ് ലിമിറ്റഡ് (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്) ആണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്‌സ്പ്രസ് പബ്ലിക്കേഷന്‍സും ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഏകദേശം 4.71കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തുന്നത്.
ബികെടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യോഗേന്ദ്ര സിങും എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പ്രോജക്ട് ജനറല്‍ മാനേജര്‍ അവ്‌നീഷ് സിങ്ങുമാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.
ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രകമ്മറ്റി യുടെ വാസ്തു ശില്പിയാണ് പുനരുദ്ധാരണം രൂപകല്പന ചെയ്തിരിക്കുന്നത്. പഹാരി പുരാണ ശൈലിയിലാണ് ക്ഷേത്ര സമുച്ചയം പുനരുദ്ധീകരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ ടെംബിള്‍ പ്ലാസ, അഡ്മിന്‍ കെട്ടിടം, നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നവീക്കരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ബികെടിസിയുടെ എഞ്ചിനിയറിങ് വിഭാഗമാണ് നിരീക്ഷിക്കുന്നത്.
ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവന്ന എക്‌സ്പ്രസ് പബ്ലിക്കേഷന്‍സിന് നന്ദി അറിയിക്കുന്നതായി ബികെടിസി ചെയര്‍മാന്‍ അജേന്ദ്ര പറഞ്ഞു. രണ്ടാംഘട്ട നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഡിപിആര്‍ ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോതാ ഭവന്‍, ഉഷ-അനിരുദ്ധ വിവാഹ മണ്ഡപം അടക്കമുള്ളവയുടെ പുനരുദ്ധാരണം രണ്ടാം ഘട്ടത്തിലാണ് നടത്തുക.
മൂന്നാഘട്ടത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ അടക്കമുള്ളവ സജ്ജീകരിക്കും. മാര്‍ച്ചില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തില്‍ ഭൂമിപൂജ നടത്തുമെന്നും അദ്ദേഹം വ്യക്കമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ അതിര്‍ത്തി പ്രശ്‌നപരിഹാരം; ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ