ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ അനുയായിയെ അറസ്റ്റ് ചെയ്തു; പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, അമൃത്സറില്‍ സംഘര്‍ഷം

ഖലിസ്ഥാന്‍ അനുകൂല സംഘടന 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

അമൃത്സര്‍: ഖലിസ്ഥാന്‍ അനുകൂല സംഘടന 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം. തോക്കുകളും വടിവാളുകളുമായി ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ച് കയറി. ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

ലവ്പ്രീത് തൂഫന്‍, അനുയായികളായ വീര്‍ ഹര്‍ജീന്ദര്‍ സിങ്, ബല്‍ദേവ് സിങ് എന്നിവരെ തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അജ്‌നാല പാലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയതിന് പിന്നാലെ, ഇവരെ വിട്ടയ്ക്കുമെന്ന് അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലവ്പ്രീത് തൂഫന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു എന്നാണ് പൊലീസ് വിശദീകരണം. 

കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ മോചിപ്പിക്കണം, എഫ്‌ഐആറില്‍നിന്ന് ഇവരുടെ പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അമൃത്പാല്‍ സിങ് ആരോപിച്ചിരുന്നു. 

'ഒരു മണിക്കൂറിനുള്ളില്‍ കേസ് റദ്ദാക്കിയില്ലെങ്കില്‍, അടുത്തത് എന്തു സംഭവിച്ചാലും ഭരണകൂടത്തിനാകും അതിന്റെ ഉത്തരവാദിത്തം. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ഈ ശക്തിപ്രകടനം ആവശ്യമാണ്'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com