പുലിയെ പിടികൂടാന്‍ കൂട് ഒരുക്കി, വീണത് കോഴിയെ പിടിക്കാന്‍ വന്ന 'കള്ളന്‍'- വീഡിയോ 

By സമകാലികമലയാളം ഡെസ്ക്  |   Published: 24th February 2023 08:35 PM  |  

Last Updated: 24th February 2023 08:35 PM  |   A+A-   |  

cage

പുലിക്കായി സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട യുവാവിന്റെ ദൃശ്യം, എഎന്‍ഐ

 

ലക്നൗ: പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് 'ആരെന്ന്' കണ്ട് ഞെട്ടി നാട്ടുകാര്‍. കൂട്ടില്‍ അകപ്പെട്ടത് പുലിക്ക് പകരം മനുഷ്യനാണ് എന്ന് കണ്ടാണ് നാട്ടുകാര്‍ അമ്പരന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പുലിയെ ജനവാസകേന്ദ്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാനായി ഇരയായി പൂവന്‍കോഴിയെ കൂട്ടില്‍ ഇട്ടിരുന്നു. ഇതിനെ പിടികൂടാന്‍ കയറിയ യുവാവാണ് കൂട്ടില്‍ അകപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൂവന്‍ കോഴിയെ പിടികൂടാന്‍ ശ്രമിച്ച് നിമിഷങ്ങള്‍ക്കകം കൂടിന്റെ വാതില്‍ അടയുകയായിരുന്നു.

തന്നെ കൂട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ യുവാവ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടിന്റെ പച്ച നിറത്തിലുള്ള ഇരുമ്പുകമ്പിയില്‍ പിടിച്ച് കൊണ്ടാണ് തന്നെ പുറത്തുവിടാന്‍ യുവാവ് സഹായം അഭ്യര്‍ഥിക്കുന്നത്. 

ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങി എന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടക്കത്തില്‍ പുലിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

11കാരിയുടെ കൊലപാതകം, തുമ്പായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍; ദിവസങ്ങള്‍ക്കകം കേസ് തെളിയിച്ച് പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ