ബിജെപി വിരുദ്ധരെ ചേർത്ത് നിർത്തും,  കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും 

വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പ്രവർത്തിക്കുക എന്ന നിർദേശമാകും പ്രമേയത്തിൽ ഉയരുക.
കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിന്ന്/ ചിത്രം ട്വിറ്റർ
കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിന്ന്/ ചിത്രം ട്വിറ്റർ

ന്യൂഡൽഹി : ബിജെപിയെ എതിർക്കാൻ പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണായക രാഷ്ട്രീയ പ്രമേയം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ 
ഇന്ന് അവതരിപ്പിക്കും. ബിജെപി വിരുദ്ധരെ ഒന്നിച്ച് നിർത്താനുള്ള കോൺ​ഗ്രസ് ശ്രമത്തിന്റെ ഭാ​ഗമാണിത്. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പ്രവർത്തിക്കുക എന്ന നിർദേശമാകും പ്രമേയത്തിൽ ഉയരുക.

ഇത് കൂടാതെ വിദേശകാര്യ-സാമ്പത്തിക വിഷയത്തിലും പ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സമ്മേളനമാണ് ഇത്. പതാക ഉയർത്തലിന് ശേഷം പത്തരയോടെ ഖർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തി പ്രവർത്തകരോട് സംസാരിക്കും. 

അതേസമയം പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് ഒഴിവാക്കിയെന്ന തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.  ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് അംഗങ്ങളെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശിക്കുമെന്നാണ്  തീരുമാനം. ഛത്തീസ് ഗഡിലെ റായ്പൂരില്‍ 85-മത് പ്ലീനറി സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ 1500 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com