സുന്ദരിമാരുടെ പ്രൊഫൈല്‍ ചിത്രം, യുവാക്കളെ കെണിയില്‍ വീഴ്ത്തും; കാമുകിമാരുടെ ചിത്രം കാണിച്ച് ബ്ലാക്ക്‌മെയില്‍, ഇന്റീരിയര്‍ ഡിസൈനര്‍ പിടിയില്‍  

സ്വകാര്യചിത്രങ്ങള്‍ കാണിച്ച് യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ 32കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അറസ്റ്റില്‍
ബ്ലാക്ക്‌മെയില്‍ കേസില്‍ യുവാവിനെ പിടികൂടിയപ്പോള്‍, എഎന്‍ഐ
ബ്ലാക്ക്‌മെയില്‍ കേസില്‍ യുവാവിനെ പിടികൂടിയപ്പോള്‍, എഎന്‍ഐ

ന്യൂഡല്‍ഹി: സ്വകാര്യചിത്രങ്ങള്‍ കാണിച്ച് യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ 32കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അറസ്റ്റില്‍. വലിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഫര്‍ണീച്ചര്‍ ഡിസൈനര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു 32കാരന്‍.

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു യുവാവിന്റെ തട്ടിപ്പ് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. യുവതി എന്ന വ്യാജേന ഇന്‍സ്റ്റഗ്രാമില്‍ ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുവാക്കളെ കെണിയില്‍ വീഴ്ത്തിയായിരുന്നു യുവാവിന്റെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു.

യുവാക്കളെ പ്രലോഭിപ്പിച്ച് അവരുടെ കാമുകിമാരുടെ ചിത്രങ്ങള്‍ തട്ടിയെടുക്കുന്നതാണ് രീതി. തുടര്‍ന്ന് യുവതികളെ കോണ്‍ടാക്ട് ചെയ്ത് ഭീഷണിപ്പെടുത്താന്‍ തുടങ്ങും. സ്വകാര്യചിത്രങ്ങള്‍ കാണിച്ചായിരുന്നു ബ്ലാക്ക് മെയിലിങ് എന്നും ഡല്‍ഹി പൊലീസ് പറയുന്നു.

ഇത്തരത്തില്‍ 50ലധികം യുവതികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമാണ് യുവാവിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. തട്ടിപ്പിന് ഉപയോഗിച്ച ഐഫോണും സിം കാര്‍ഡും പൊലീസ് പിടിച്ചെടുത്തതായും ഡല്‍ഹി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com