സിസോദിയയുടെ അറസ്റ്റ്: ഡല്‍ഹിയില്‍ സംഘര്‍ഷം; നിരോധനാജ്ഞ; എഎപി ഓഫീസില്‍ കയറി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 02:52 PM  |  

Last Updated: 27th February 2023 03:03 PM  |   A+A-   |  

aap_protest

ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം

 

ന്യൂഡല്‍ഹി:  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ, എഎപി ഓഫിസില്‍ കയറിയ പൊലീസിനെ പ്രവര്‍ത്തകര്‍ തള്ളി പുറത്താക്കി. പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും എറിഞ്ഞു. പാര്‍ട്ടി ഓഫിസില്‍ കയറിയാല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ ഭീഷണിമുഴക്കി. സംഘര്‍ഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ഡല്‍ഹിയിലെ പല ഭാഗങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിക്കു പുറത്തും പ്രതിഷേധം നടത്തി.
 

മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കും.ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആം ആദ്മി പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡിജെ മ്യൂസിക്കിനെ ചൊല്ലി തര്‍ക്കം; വിവാഹ വേദിയില്‍ ചേരിതിരിഞ്ഞ് അടി, ഭയന്നോടി സ്ത്രീകള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ