മേഘാലയയിലും നാഗാലാൻഡിലും വോട്ടിങ് ആരംഭിച്ചു, പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്
നാ​ഗാലാൻഡിലെ ഷമാതോർ ജില്ലയിൽ വോട്ട് ചെയ്യാൻ എത്തിയവരെ സുരക്ഷാസേന നിയന്ത്രിക്കുന്നു/ ചിത്രം; എഎൻഐ
നാ​ഗാലാൻഡിലെ ഷമാതോർ ജില്ലയിൽ വോട്ട് ചെയ്യാൻ എത്തിയവരെ സുരക്ഷാസേന നിയന്ത്രിക്കുന്നു/ ചിത്രം; എഎൻഐ

ന്യൂഡൽഹി: മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് സംസ്ഥാനങ്ങളിലും 59 വീ​തം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​​ലേ​ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 

മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്. നാ​ഗാ​ലാ​ൻ​ഡി​ൽ 13.17 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.  മേ​ഘാ​ല​യ​യി​ൽ 21.61 ല​ക്ഷം പേ​രാ​ണ് പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​ക. മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മത്സരിക്കുന്നത്. 

മേ​ഘാ​ല​യ​യി​ൽ സോ​ഹി​യോ​ങ് മ​ണ്ഡ​ല​ത്തി​ലെ യു​നൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (യു.​ഡി.​പി) സ്ഥാ​നാ​ർ​ഥി എ​ച്ച്.​ഡി.​ആ​ർ ലി​ങ്ദോ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ചു.നാ​ഗാ​ലാ​ൻ​ഡി​ൽ എ​തി​രാ​ളി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഇരു സംസ്ഥാനങ്ങളിലും നൂറിൽ അധികം സിആർപിഎഫ് കമ്പനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com