നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th February 2023 04:46 PM  |  

Last Updated: 27th February 2023 04:46 PM  |   A+A-   |  

supreme_court_new

സുപ്രീം കോടതി/ പിടിഐ

 

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ മാറ്റില്ല. പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. 

ജനുവരി 7 ന് നീറ്റ് പിജി പരീക്ഷയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി മാര്‍ച്ച് 31, 2023 ആയി നിശ്ചയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പിന്നീട് കട്ട് ഓഫ് തീയതി വീണ്ടും രണ്ടു തവണ നീട്ടി. 

കട്ട് ഓഫ് തീയതി നീട്ടിയെങ്കിലും, പരീക്ഷകള്‍ ആദ്യം പ്രഖ്യാപിച്ച തീയതിയിലാണ് നടത്തുന്നത്. ഇതുമൂലം പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യം കത്തണമെന്നാണോ ലക്ഷ്യം? ചരിത്ര സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ