ശ്രദ്ധ എന്റെ ടീഷര്‍ട്ടില്‍; മാധ്യമങ്ങള്‍ പാവപ്പെട്ട കര്‍ഷകരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ കാണുന്നില്ല; രാഹുല്‍ ഗാന്ധി

മാധ്യമപ്രവര്‍ത്തകരെ ഞാന്‍ സുഹൃത്തുക്കള്‍ എന്നുവിളിക്കുന്നു. പക്ഷെ അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടി അവരുടെ കടമ മറക്കുന്നു.
രാഹുല്‍ ഗാന്ധി/പിടിഐ
രാഹുല്‍ ഗാന്ധി/പിടിഐ


 
ഉത്തര്‍പ്രദേശ്: ജനങ്ങളുടെ മനസില്‍ നിന്ന് ഭയം അകറ്റാനും, തൊഴില്‍ ഇല്ലായ്മ, വിലക്കയറ്റം തുടങ്ങി രൂക്ഷമായ വിഷയം ചര്‍ച്ചചെയ്യുന്നതിനും വേണ്ടിയാണ് പാര്‍ട്ടി ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ടീ ഷര്‍ട്ട് മാത്രമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അല്ലാതെ പാവപ്പെട്ടവര്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തനിക്കൊപ്പം സഞ്ചരിക്കുന്നത് അവര്‍ കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ഞാന്‍ സുഹൃത്തുക്കള്‍ എന്നുവിളിക്കുന്നു. പക്ഷെ അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടി അവരുടെ കടമ മറക്കുന്നു. മാധ്യമങ്ങള്‍ ജനങ്ങളുടെ നാവ് ആവാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനം, ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അവിടെ അവര്‍ മൈക്ക് ഓഫ് ചെയ്യുന്നു.

അതുകൊണ്ടാണ് കന്യാകുമാരി മുതല്‍ കശ്മീരിലേക്ക് നടന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാമെന്ന് തീരുമാനിച്ചത്. 110 ദിവസം നടന്നിട്ടും തനിക്ക് യാതൊരു ക്ഷീണവുമില്ല. ജനങ്ങളുടെ ഭീതി മാറ്റുക, വിലക്കയറ്റം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. നാളെ യുപിയിലെ പര്യടനത്തിന് ശേഷം യാത്ര ഹരിയാനയില്‍ പ്രവേശിക്കും. ജനുവരി മുപ്പതിന് യാത്ര ശ്രീനഗറില്‍ സമാപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com