ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷം; ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രിയായി താഴ്ന്നു; ഓറഞ്ച് അലര്‍ട്ട്

കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി. ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഇന്നലെ 4.4 ഡിഗ്രി ആയിരുന്നു താപനില. കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രണ്ടു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. 

മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം. ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.  അതേസമയം  മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ഏതാനും ദിവസം കൂടി കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. 

കൊടും ശൈത്യ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ രണ്ടു ദിവസത്തേക്കു കൂടി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  ജനുവരി ഏഴു വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡല്‍ഹിയ്ക്ക് പുറമെ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏതാനും ദിവസം കൂടി കൊടുംശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com