റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മില്‍, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 08:24 AM  |  

Last Updated: 06th January 2023 08:24 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ അജ്ഞാത മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മില്‍. ബംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് സംഭവം.സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു.

കഴുത്തില്‍ വെള്ള ഷാള്‍ ചുറ്റിയ നിലയിലായിരുന്നു. നിരവധി തുണികള്‍ മുകളിലായി കൂട്ടിയിട്ട് മൃതദേഹം മറച്ചനിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്  അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും മൂത്രമൊഴിക്കൽ വിവാദം: സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച് മദ്യപൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ