രാവിലെ നോക്കിയപ്പോള്‍ മുറിക്കകത്ത് പുള്ളിപ്പുലി; അടുക്കളയില്‍ അഭയം തേടി വീട്ടുകാര്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2023 09:35 PM  |  

Last Updated: 07th January 2023 09:35 PM  |   A+A-   |  

leopard

വീഡിയോ ദൃശ്യം

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡിലെ ജവാന്‍ ഗ്രാമത്തിലെ ഒരുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ പുള്ളിപ്പുലിയെ പിടികൂടി. വീട്ടുകാര്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് വിവരം വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി സുരക്ഷിതമായി പിടികുടുകയായിരുന്നു. 

പുലിയെ വനം വകുപ്പ് പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രാവിലെ 9.45 ഓടെയാണ് പുലി വിട്ടിലെത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുലി തങ്ങളെ
അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍പ്പൂട്ടി അടുക്കളയില്‍ അഭയം തേടുകയായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

മുറിക്കകത്തെ ഇന്‍വെര്‍ട്ടറും ലൈറ്റും മറ്റു സാമഗ്രികളും പുലി നശിപ്പിക്കുകയും ചെയ്തു. വീട്ടില്‍ പുള്ളിപ്പുലി കയറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്ന് ജില്ലാ വനം വകുപ്പ് ഓഫീസര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ