ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി; ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2023 04:08 PM |
Last Updated: 07th January 2023 05:35 PM | A+A A- |

വീഡിയോ ദൃശ്യം
ലക്‌നൗ: ഡല്‍ഹിയില്‍ കാറിടിച്ച ശേഷം കിലോമീറ്ററുകള്‍ വലിച്ചഴിച്ചതിന് സമാനമായ സംഭവം ഉത്തര്‍പ്രദേശിലും. ഹര്‍ദോയി ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് കാറിടിച്ച ശേഷം ഒരുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
വെള്ളിയാഴ്ച വൈകീട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കേതന്‍ കുമാര്‍ കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെ വെള്ള വാഗണര്‍ കാര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
കാര്‍ സൈക്കിളില്‍ ഇടിച്ചതിന് പിന്നാലെ കുട്ടിയുടെ കാല്‍ കാറിന്റെ പുറകില്‍ കുടുങ്ങി. കാര്‍ കുട്ടിയെ ഇടിച്ചിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കുട്ടിയെ വലിച്ചിഴയ്ക്കുന്നത് കണ്ട നാട്ടുകാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ തയ്യാറായില്ല. കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് വാഹനം തടയുകയായിരുന്നു.
#Hardoi में सड़क पर साइकिल सवार छात्र को घसीटते हुए ले गई कार @Manchh_Official pic.twitter.com/6jkBTuGkOS
— पत्रकार Rishabh Kant (@KantChhabra) January 7, 2023
രോഷാകുലരായ നാട്ടുകാര്‍ വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ