ജോശിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

ഭീതിയിലാഴ്ത്തി കർണപ്രയാ​ഗിലും വിള്ളലുകൾ കണ്ടെത്തി, വിദ​ഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി
കർണപ്രയാ​ഗിൽ 50 വീടുകളിൽ വിള്ളൽ കണ്ടെത്തി
കർണപ്രയാ​ഗിൽ 50 വീടുകളിൽ വിള്ളൽ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോശിമഠിന് പിന്നാലെ കർണപ്രയാ​ഗിലും വിചിത്ര ഭൗമപ്രതിഭാസം. കർണപ്രയാഗിൽ 50ലേറെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തി. ജോശിമഠിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കർണപ്രയാ​ഗിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ ജോശിമഠിലെ മറ്റ് പ്രദേശത്തുള്ളവർ ഭീതിയിലാണ്.  

അതേസമയം ജോശിമഠിൽ വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് ഗർവാൾ കമ്മിഷണർ സുഷീൽ കുമാർ, ദുരന്തനിവാരണ മാനേജ്‌മെന്റ് സെക്രട്ടറി രഞ്ജിത്ത് കുമാർ എന്നിവരടങ്ങിയ ഭൗമവിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് അടിയന്തരമായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജോശിമഠിലെ ഗാന്ധിനഗർ, രവിഗ്രാം, വിഷ്ണുപ്രയാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വലിയ ​ഗർത്തങ്ങളും വിള്ളലുകളും കണ്ടെത്തിയത്. തൊപൊവാനിൽ നടക്കുന്ന എൻടിപിസി തുരങ്ക നിർമാണവും സംഘം വിലയിരുത്തി.

ഏതാണ്ട് 50,000 ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് കർണാപ്രയാഗ്. സമുദ്രനിരപ്പിൽ നിന്നും 860 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ജോഷിമഠിൽ നിന്നും 80 കിലോമീറ്റർ അകലെയാണുള്ളത്. വെള്ളിയാഴ്ച ജോഷിമഠിലെ സംഭവിക്കുന്ന ഈ വിചിത്ര ഭൗമപ്രതിഭാസം പഠിക്കുന്നതിന് കേന്ദ്രം ഒരു പാനൽ രൂപീകരിച്ചിരുന്നു. പരിസ്ഥിതി-വനം വകുപ്പ്, കേന്ദ്ര ജല കമ്മിഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ക്ലീൻ ഗംഗ ദേശീയ മിഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളാണ് പാനലിൽ ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com