തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; ശീതക്കാറ്റും മൂടല്‍ മഞ്ഞും; കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ 98 മരണം; ഓറഞ്ച് അലര്‍ട്ട്

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു 
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യഡല്‍ഹി:  ഉത്തരേന്ത്യയില്‍ കൊടും ശൈത്യം തുടരുന്നു. ഡല്‍ഹി സഫ്ദര്‍ ജംഗില്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നു രേഖപ്പെടുത്തിയത്. ആയാ നഗറില്‍ 2.6 ഡിഗ്രി, ലോദി റോഡില്‍ 2.8 ഡിഗ്രി, പാലത്ത് 5.2 ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. ഡല്‍ഹി അടക്കം ഉത്തരേന്ത്യയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ശീതക്കാറ്റും മൂടല്‍ മഞ്ഞും തുടരുകയാണ്. ശീതക്കാറ്റും കനത്ത മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് റോഡ്, റെയില്‍, വ്യോമ ഗതാഗതവും താറുമാറായി. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച തടസ്സപ്പെട്ടതോടെ ഉത്തരേന്ത്യയില്‍ 42 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 

ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസിനെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള 20 ഫ്‌ലൈറ്റുകളാണ് വൈകുന്നത്. കൊടും ശൈത്യത്തെത്തുടര്‍ന്ന് യുപിയിലെ കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ 98 പേരാണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നും രക്തം കട്ടപിടിച്ചുമാണ് മരണം. 350 ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം കൂടി കൊടും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com