നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ കയ്യില്‍ നിന്നിട്ടു; വെട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രമേയം; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല
ഗവര്‍ണര്‍ ആര്‍ എന്‍ രവി പ്രസംഗിക്കുന്നു/ എഎന്‍ഐ
ഗവര്‍ണര്‍ ആര്‍ എന്‍ രവി പ്രസംഗിക്കുന്നു/ എഎന്‍ഐ

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിച്ചില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്. 

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. ദ്രാവീഡിയന്‍ മോഡല്‍ എന്നതടക്കമുള്ള ചില ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എംഎല്‍എമാര്‍ക്ക് പുതുവത്സരാശംസകളും പൊങ്കല്‍ ആശംസകളും നേര്‍ന്നു കൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. 

ഗവര്‍ണറുടെ പ്രസംഗത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ തമിഴ്‌നാട് വാഴ്‌കെ, എങ്കള്‍ നാട് തമിഴ്‌നാട് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഗവര്‍ണറോടുള്ള പ്രതിഷേധ സൂചകമായി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായി വായിക്കാത്തതിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടാതെ, ഗവര്‍ണര്‍ പറഞ്ഞകാര്യങ്ങളെല്ലാം നിയമസഭ രേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നത്. 

പ്രമേയം നിയമസഭ പാസ്സാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ഡിഎംകെ സഖ്യകക്ഷികളായ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവയും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ ഗവര്‍ണറെ ന്യായീകരിച്ചു. 

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്ഭവന്റെ അനുമതി ലഭിച്ചിരുന്നില്ലെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി ഏറ്റുമുട്ടലിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com