'ഗറ്റൗട്ട് രവി' പോസ്റ്ററുകള്‍, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷം; 'തമിഴക ഗവര്‍ണറെ'ന്ന് വിശേഷിപ്പിച്ച് ആര്‍ എന്‍ രവി

സമൂഹമാധ്യമങ്ങളിലും ഗെറ്റൗട്ട് രവി ക്യാംപെയ്‌നുകള്‍ ശക്തമാണ്
ആര്‍ എന്‍ രവി, പോസ്റ്റര്‍/ ട്വിറ്റര്‍ ചിത്രം
ആര്‍ എന്‍ രവി, പോസ്റ്റര്‍/ ട്വിറ്റര്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായി. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ 'ഗറ്റൗട്ട് രവി' പോസ്റ്ററുകള്‍ ചെന്നൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു. രവിയെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ തുടങ്ങിയവരുടെ ചിത്രം പോസ്റ്ററിലുണ്ട്. സമൂഹമാധ്യമങ്ങളിലും ഗെറ്റൗട്ട് രവി ക്യാംപെയ്‌നുകള്‍ ശക്തമാണ്. ഗവര്‍ണര്‍ തമിഴ്‌നാടിനെ അപമാനിച്ചു എന്ന വികാരത്തിലാണ് ഡിഎംകെയും സഖ്യകക്ഷികളും. 

പൊങ്കല്‍ വിരുന്നിനുള്ള ക്ഷണക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര ഉപയോഗിക്കാതെ, തമിഴക ഗവര്‍ണറെന്ന് സ്വയം വിശേഷിപ്പിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും നിലപാട് കടുപ്പിച്ചു. 12-ാം തീയതി നടക്കുന്ന പൊങ്കല്‍ വിരുന്നിലേക്കാണ് രാഷ്ട്രീയ പാര്‍ട്ടികളെ ഗവര്‍ണര്‍ ക്ഷണിച്ചത്. 

ക്ഷണക്കത്തില്‍ തമിഴ്‌നാട് എന്ന വാക്കും, തമിഴ്‌നാടിന്റെ മുദ്രയും ഗവര്‍ണര്‍ ഒഴിവാക്കി. തമിഴ്‌നാട് എന്ന വാക്ക് ഇനി രാജ്ഭവനില്‍ നിന്നുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ തീരുമാനിച്ചതായാണ് സൂചന. 

ഇന്നലെ തമിഴ്‌നാട് നിയമസഭയില്‍, സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. കൂടാതെ സ്വന്തം നിലയില്‍ ഗവര്‍ണര്‍ പ്രസംഗം നടത്തുകയും ചെയ്തു. ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കി. ഇതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com