കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുന്നു; ഫ്ലൈറ്റുകളും ട്രെയിനുകളും വൈകും

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ട്രെയിൻ കാത്ത് ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ/ ചിത്രം: എഎൻഐ
ട്രെയിൻ കാത്ത് ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ/ ചിത്രം: എഎൻഐ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യത. ഇവിടങ്ങളിൽ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്. കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. വടക്കേന്ത്യയിൽ നിന്നുള്ള 36 ട്രെയിനുകൾ ഇന്നും വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. 

ഡൽഹി-കാഠ്മണ്ഡു, ഡൽഹി-ജയ്പൂർ, ഡൽഹി-ഷിംല, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ചണ്ഡീഗഢ്-കുല്ലു എന്നീ വിമാനങ്ങൾ വൈകും. ട്രെയിൻ യാത്രയ്ക്കെത്തിയവർ മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി. ഇന്നലെ 200 വിമാനങ്ങളാണ് വൈകിയത്. അഞ്ച് വിമാനങ്ങളുടെ ലാൻഡിങ് ഡൽഹിയിൽ നിന്ന് മാറ്റി ജയ്പ്പൂർ വിമാനത്താവളത്തിലാണ് ഇറക്കിയത്. 73 ട്രെയിനുകളും വൈകിയെന്നാണ് വിവരം. 

കനത്ത മൂടൽമഞ്ഞ് ഇന്നും തുടരാനാണ് സാധ്യത. ബുധനാഴ്ചയ്ക്ക് ശേഷം മൂടൽമഞ്ഞിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ അറിയിച്ചു. കൊടും ശൈത്യം തുടരുന്നതിനാൽ ഡൽഹിയിൽ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com