മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 01:19 PM  |  

Last Updated: 11th January 2023 01:19 PM  |   A+A-   |  

delhi_airport

മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളിൽ മൂത്രമൊഴിച്ചു

 

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളിൽ മൂത്രമൊഴിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.  ഡൽഹിയിൽ നിന്നും ദമാമിലേക്ക് പോകാനെത്തിയ ജൗഹർ അലി ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി എട്ടിനാണ് സംഭവം. ഡൽഹി വിമാനത്താവളം ടെർമിനൽ മൂന്നിലെ ​ഗേറ്റിന് മുന്നിൽ മൂത്രമൊഴിക്കുകയും സുരക്ഷാ ജീവനക്കാരേയും മറ്റ് യാത്രക്കാരെയും അസഭ്യം പറഞ്ഞതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ വസ്ത്രത്തിലും പുതപ്പിലിനും മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയിൽ വീണ്ടും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഷർട്ട് ഊരി അടി, ഭൂമിയിൽ അല്ല ആകാശത്ത് വെച്ച്... വൈറലായി വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ