തെരുവുനായ കുരച്ചു, രണ്ടു വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരുമരണം, അഞ്ചുപേര്‍ ആശുപത്രിയില്‍ 

ഉത്തര്‍പ്രദേശില്‍ തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു.

ബൈരിയ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്് രണ്ടുവീട്ടുകാര്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 55 വയസുള്ള ലാല്‍ മുനിയാണ് മരിച്ചത്. ഇവരുടെ അഞ്ചു ബന്ധുക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളുടെ കുടുംബമാണ് തെരുവുനായയെ പോറ്റിയിരുന്നത്. സംഭവദിവസം രാത്രി ലാല്‍ മുനി പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ നായ കുരച്ചു.  ലാല്‍ മുനി പ്രതികളുടെ വീട്ടില്‍ പോയി പരാതിപ്പെട്ടു. കുപിതരായ വീട്ടുകാര്‍ ലാല്‍ മുനിയെ അസഭ്യം പറയാന്‍ തുടങ്ങി. 

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ലാല്‍മുനിയുടെ ബന്ധുക്കളും അയല്‍വാസിയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ മരകഷ്ണം ഉപയോഗിച്ച് തല്ലിയതായി ലാല്‍ മുനിയുടെ കുടുംബക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അടിയേറ്റ് വീണ ലാല്‍ മുനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com