കടമായി നല്‍കിയ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടു; 54കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍, വഴിത്തിരിവായത് വീട്ടുകാരുടെ സംശയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 03:29 PM  |  

Last Updated: 12th January 2023 03:29 PM  |   A+A-   |  

MEENA

മീനയെ കാണാനില്ലെന്ന് കാട്ടി മകള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

 

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 54കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പണമിടപാട് നടത്തുന്ന ഇവരെ വായ്പാ തര്‍ക്കവുമായി ബന്ധപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഡല്‍ഹിയിലാണ് സംഭവം. ജനുവരി രണ്ടുമുതല്‍ കാണാതായ മീന വാധവന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്.

ദിവസവേതനക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും കടം നല്‍കുന്ന ജോലിയിലാണ് മീന ഏര്‍പ്പെട്ടിരുന്നത്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേര്‍ ഇവരില്‍ നിന്ന് കടം വാങ്ങിയിരുന്നു.തിരിച്ചടവുമായി ബന്ധപ്പെട്ട് മീന ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മീനയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ ഒരാളായ മോബിനാകാം മീനയുടെ തിരോധനത്തിന് പിന്നിലെന്ന്് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മോബിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിന് തുമ്പായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രവാചക നിന്ദ; ഭീഷണിയുണ്ടെന്ന് നുപൂര്‍, തോക്ക് കൈവശം വെയ്ക്കാന്‍ അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ