സുമന്‍ ടെറസില്‍ നിന്നു വീണു മരിച്ചു, 900 കിലോമീറ്റര്‍ അകലെ സോഹന്‍ വാട്ടര്‍ ടാങ്കില്‍ വീണും; അമ്പരപ്പിക്കുന്ന സമാനത

ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ടെറസിൽ നിന്നും വീണു മരിച്ചുയെന്ന വാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ സോഹർ വ്യാഴാഴ്ച പുലർച്ചെ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. 
ഇരട്ടസഹോദരങ്ങൾ രണ്ടിടത്തായി സമാന സാഹചര്യത്തിൽ മരിച്ചു/ പ്രതീകാത്മക ചിത്രം
ഇരട്ടസഹോദരങ്ങൾ രണ്ടിടത്തായി സമാന സാഹചര്യത്തിൽ മരിച്ചു/ പ്രതീകാത്മക ചിത്രം

ജയ്‌പുർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടസഹോദരങ്ങൾ സമാന സാഹചര്യത്തിൽ രണ്ടിടത്തായി മരിച്ചു. രാജസ്ഥാൻ സ്വദേശികളായ സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് ​900 കിലോമീറ്ററോളം അകലെ രണ്ടിടങ്ങളിലായി മരിച്ചത്. ​

ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന സുമർ ബുധനാഴ്ച ടെറസിൽ നിന്നും വീണു മരിച്ചുയെന്ന വാർത്ത അറിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ സോഹർ വ്യാഴാഴ്ച പുലർച്ചെ വാട്ടർ ടാങ്കിൽ വീണ് മരിക്കുകയായിരുന്നു. 

ജയ്‌പുരിൽ സെക്കൻഡ് ഗ്രേഡ് ടീച്ചർ റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹൻ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സുമർ ടെറസിൽ നിന്നു വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യയാണോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com