ആരാണ് ലെഫ്റ്റന്റ് ഗവര്‍ണര്‍?, എവിടെ നിന്ന് വരുന്നു?; തലയില്‍ കയറി ഇരിക്കുന്നു; രൂക്ഷവിമര്‍ശനവുമായി കെജരിവാള്‍

ഞങ്ങളുടെ ഹോംവര്‍ക്ക് പരിശോധിക്കാന്‍ ലഫ്. ഗവര്‍ണര്‍ ഹെഡ്മാസ്റ്ററല്ല. ജനങ്ങളാണ് എന്നെ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്‌കസേന ഫ്യൂഡല്‍ മാനസികാവസ്ഥയിലാണെന്നും നഗരത്തിലെ പാവപ്പെട്ട  കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം വേണ്ടേയെന്നും കെജരിവാള്‍ ചോദിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ നിരന്തരമായ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം.

ഞങ്ങളുടെ ഹോംവര്‍ക്ക് പരിശോധിക്കാന്‍ ലഫ്. ഗവര്‍ണര്‍ ഹെഡ്മാസ്റ്ററല്ല. ജനങ്ങളാണ് എന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി 194 സീറ്റുകള്‍ നേടിയത് താന്‍ കാരണമാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാമണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നും സക്‌സേന തന്നോട് പറഞ്ഞതായി കെജരിവാള്‍ ആരോപിച്ചു. എല്‍ജിക്ക് ഫ്യൂഡല്‍ ചിന്താഗതിയാണ് ഉളളത്. അദ്ദേഹം എവിടെ നിന്നുവരുന്നു. ഞങ്ങളുടെ തലയില്‍ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്യുന്നതെന്നും കെജരിവാള്‍ പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് സമ്മതമാണോ, അല്ലയോ എന്നു പറയുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. സ്വതന്ത്രമായി തീരുമാനങ്ങളെുക്കാന്‍ ലഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ല. എന്നാല്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.  സ്വയം തീരുമാനമെടുക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനു സാധിക്കില്ലെങ്കില്‍ എങ്ങനെ ഭരണം സാധ്യമാകും. ഫിന്‍ലന്‍ഡിലേത് ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയാണ്. ഇക്കാര്യം മനസ്സിലാക്കാനാണ് അധ്യാപകരെ അയയ്ക്കാന്‍ തീരുമാനിച്ചത്. വിദേശത്ത് പഠിച്ച ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും മക്കളുടെ പട്ടികയും മുഖ്യമന്ത്രി കാണിച്ചു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും കെജരിവാള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com