സെക്‌സിനായി ഓണ്‍ലൈനില്‍ തെരച്ചില്‍; ഡോക്ടര്‍ക്കു നഷ്ടമായത് കാല്‍ലക്ഷം രൂപ, തട്ടിപ്പ് ഇങ്ങനെ 

ഹണിട്രാപ്പില്‍ കുടുക്കി ഡോക്ടറില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുക്കി ഡോക്ടറില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തതായി പരാതി. ഓണ്‍ലൈനില്‍ യുവതികളെ തെരഞ്ഞ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ റേഡിയോളജിസ്റ്റിനാണ് പണം നഷ്ടമായത്.  ഡോക്ടറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു.

ഗുരുഗ്രാം സെക്ടര്‍ 40ലാണ് സംഭവം. ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച് യുവതിയുമായി ഡോക്ടര്‍ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പറഞ്ഞ സ്ഥലത്ത് മൂന്ന് പേര്‍ക്കൊപ്പമാണ് യുവതി എത്തിയത്. ധാരണയുടെ ഭാഗമായി ആദ്യം 25000 രൂപ ഇ- വാലറ്റിലേക്ക് കൈമാറാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡോക്ടര്‍ പണം കൈമാറിയതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബലാത്സംഗ കേസില്‍ കുടുക്കാതിരിക്കാന്‍ പതിനായിരം രൂപ കൂടി കൈമാറാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ല. ഡോക്ടറെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.  

കഴിഞ്ഞദിവസം രാത്രിയില്‍ യുവതിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം റോഡരികിലാണ് ഡോക്ടര്‍ കാത്തുനിന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാര്‍ മുന്നില്‍ വന്നുനിന്നു. ഇ-വാലറ്റിലേക്ക് 25000 രൂപ കൈമാറാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച് പണം കൈമാറി. തുടര്‍ന്ന് ബലാത്സംഗ കേസില്‍ കുടുക്കാതിരിക്കാന്‍  പതിനായിരം രൂപ കൂടി കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഡോക്ടറെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകല്‍,  അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com