ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍

അയോഗ്യതയ്ക്കു കാരണമായ വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
മുഹമ്മദ് ഫൈസൽ/ ചിത്രം: ട്വിറ്റർ
മുഹമ്മദ് ഫൈസൽ/ ചിത്രം: ട്വിറ്റർ

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കെതിരെ, അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ അയോഗ്യതയ്ക്കു കാരണമായ വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഇക്കഴിഞ്ഞ പതിനൊന്നിനാണ്, എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെ 2017ലെ വധശ്രമക്കേസേില്‍ സെഷന്‍സ് കോടതി പത്തു വര്‍ഷം തടവിനു ശിക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈസലിനെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഫൈസല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി 20ന് പരിഗണിക്കാനിരിക്കെയാണ്, തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

വിചാരണക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ ചീഫ് ജസ്റ്റിസിനു മുന്നില്‍ അഭിഭാഷകര്‍ ഉന്നയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com