കല്യാണത്തിന് പിന്നാലെ 32കാരന് നാലുഭാര്യമാര്‍ ഉണ്ടെന്നറിഞ്ഞു; ഫോണിലൂടെ മുത്തലാഖ്; കേസ്

ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖ് എന്ന് മൂന്ന് വട്ടം ഫോണില്‍ മെസേജ് അയച്ച് ഇമ്രാന്‍ ബന്ധം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍:  യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പിരിഞ്ഞതില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 32കാരനായ ഇമ്രാനെതിരെയാണ് കേസ്. മാട്രിമോണിയല്‍ സൈറ്റിലൂടെ ഇരുവരും സൗഹൃദത്തിലായതോടെ വിവാഹം കഴിക്കുകയായിരുന്നു. 

തന്നെക്കൂടാതെ ഇമ്രാന് മൂന്ന് ഭാര്യമാര്‍ ഉണ്ടെന്നറിഞ്ഞതോടെ യുവതി നിരശായായി. ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന് പിന്നാലെ തലാഖ് എന്ന് മൂന്ന് വട്ടം ഫോണില്‍ മെസേജ് അയച്ച് ഇമ്രാന്‍ ബന്ധം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു. സംഭവത്തില്‍ അജ്മീര്‍ സ്വദേശിക്കും പങ്കുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് അയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് മുത്തലാഖ് വഴി ബന്ധം വേര്‍പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ ജയില്‍വാസം ലഭിക്കാവുന്ന കുറ്റമാണ്. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com