'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടില്ല, മാപ്പു പറഞ്ഞിട്ടില്ല'

അതേവിമാനത്തില്‍ എംപി സൂര്യ തേജസ്വിയ്‌ക്കൊപ്പം സഹയാത്രികനായിരുന്നു അണ്ണാമലൈ.
തേജസ്വി സൂര്യ
തേജസ്വി സൂര്യ


ചെന്നൈ: ബിജെപി എംപി തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറന്നിട്ടില്ലെന്നും സംഭവത്തില്‍ അദ്ദേഹം മാപ്പു പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ. അതേവിമാനത്തില്‍  തേജസ്വി സൂര്യയ്‌ക്കൊപ്പം സഹയാത്രികനായിരുന്നു അണ്ണാമലൈ. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് ചൊവ്വാഴ്ച വ്യോമയാമന്ത്രി ജ്യോതി രാദിത്യസിന്ധ്യ സ്ഥിരീകരിച്ചിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചാതണെന്നും തേജസ്വി ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സൂര്യയെ ന്യായീകരിച്ച് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്റെ പ്രതികരണം.

അതൊരു ചെറിയ വിമാനമായിരുന്നു. ഇത്തരം വിമാനങ്ങളില്‍ എമര്‍ജന്‍സി ഡോറുകള്‍ മുന്‍വശത്തായിരിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. തേജസ്വി സൂര്യ എമര്‍ജന്‍സി സീറ്റിലാണ് ഇരുന്നത്. അതിന്റ ഡോറില്‍ പിടിച്ചതല്ലാതെ വാതില്‍ തുറന്നിട്ടില്ലെന്നും അപ്പോള്‍ വിമാനം ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും അണ്ണാമലൈ പറഞ്ഞു. 

കുറച്ചുകഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരുവിടവ് ഉണ്ടെന്ന് തേജസ്വി തന്നോട് പറഞ്ഞു. താനും അതുകണ്ട് എയര്‍ഹോസ്റ്റസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതി വിവരം പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് പാലിക്കേണ്ട നടപടി ക്രമങ്ങളുടെ ഭാഗമായാണ് യാത്രക്കാരെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്ന ഇന്‍ഡിഗോ വിമാനം നീങ്ങിത്തുടങ്ങുമ്പോള്‍ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കുകയും ഇതിനേത്തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകുകയും ചെയ്തിരുന്നു. വാതില്‍ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡിജിസിഎയോ ഇന്‍ഡിഗോ അധികൃതരോ പുറത്തുവിട്ടിരുന്നില്ല. 

സംഭവം നടന്ന് ഒരു മാസത്തിനുശേഷം വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു ശേഷമാണ് ഡിജിസിഎ സംഭവം സ്ഥിരീകരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. ഇന്‍ഡിഗോ വിമാനത്തിന്റെ വാതില്‍തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് കര്‍ണാടകത്തിലെ ബിജെപി എംപി തേജസ്വി സൂര്യയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com