'ഭാര്യയുടെ മൊഴിയല്ലാതെ എന്തു തെളിവാണ് ലഭിക്കുക?; വൈവാഹിക ബലാത്സംഗം കുറ്റകരമാക്കരുത്, പുരുഷ് ആയോഗ് സുപ്രീം കോടതിയില്‍

ഭാര്യയുടെ മൊഴിയല്ലാതെ മറ്റെന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക? ഇതു വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടും
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നതിന് എതിരെ സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍. വിവാഹ ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുന്നതാണ് ഇത്തരമൊരു നീക്കമെന്ന് പുരുഷ് ആയോഗ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒട്ടേറെ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയ ഐപിസി വകുപ്പ് നീക്കം ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. 

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയാല്‍ മറ്റൊരു തെളിവുമില്ലാതെ വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിക്കപ്പെടുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുടെ മൊഴിയല്ലാതെ മറ്റെന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക? ഇതു വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടും. വിവാഹം എന്ന സംവിധാനത്തെ തന്നെ ഇത് അസ്ഥിരമാക്കും. ഭാര്യമാരുടെ തെറ്റായ ആരോപണങ്ങളില്‍ മനംനൊന്ത് ഭര്‍ത്താക്കന്മാര്‍ ജീവനൊടുക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ലൈംഗിക പീഡന കേസുകള്‍ ഉള്‍പ്പെടെയാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com