പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത്, കശാപ്പ് നിർത്തിയാൽ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്ത് കോട‌തി 

പശു കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്ത് കോട‌തി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. പ്രപഞ്ചത്തിന്റെ നിലനിൽപിന് പശുക്കൾ പ്രധാനമാണ്. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനിൽപിന് ആവശ്യമാണെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 

മഹാരാഷ്ട്രയിൽനിന്ന് കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പ്രതി 22 കാരനായ മുഹമ്മദ് അമീന് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പതിനാറോളം പശുക്കളെ ക്രൂരമായ അവസ്ഥയിൽ കടത്തിയതിന് കഴിഞ്ഞ വർഷമാണ് അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നാണ് ജഡ്ജിയുടെ വാക്കുകൾ. പശുക്കളെ വേദനിപ്പിക്കുന്നവർക്ക് അവരുടെ സമ്പത്ത് നഷ്ടപ്പെടുമെന്നും, പശുവുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com