പ്രമേഹ രോഗികള്‍ക്ക് ടാബ്‌ലെറ്റ്‌, സുതാര്യമായ വെള്ളക്കുപ്പി; ജെഇഇ മെയ്ന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, മാര്‍ഗനിര്‍ദേശങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 12:57 PM  |  

Last Updated: 23rd January 2023 12:59 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ജെഇഇ മെയ്ന്‍ ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ചത്തെ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്. ബുധനാഴ്ച നടക്കുന്ന പരീക്ഷയുടെ അഡ്മിന്‍ കാര്‍ഡ് ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 jeemain.nta.nic.inല്‍ കയറി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ബിരുദതലത്തിലുള്ള സാങ്കേതികവിദ്യ പഠനത്തിന് രാജ്യമൊട്ടാകെയുള്ള വിവിധ കോളജുകളില്‍ പ്രവേശനത്തിനാണ് ജെഇഇ മെയ്ന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്. ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ആദ്യ ഘട്ട പരീക്ഷ.

പരീക്ഷയുടെ ഭാഗമായി എന്‍ടിഎ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ അനുസരിച്ച് മാത്രമേ പരീക്ഷാഹാളില്‍ കയറാനും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനും പാടുള്ളൂ.പരീക്ഷാഹാളില്‍ സഹവിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മതപരമായി ബന്ധപ്പെട്ട് ഏതെങ്കിലും വേഷം ധരിച്ചാല്‍ നിര്‍ദിഷ്ട സമയത്ത് തന്നെ പരീക്ഷാഹാളില്‍ എത്തണം. പരിശോധനയ്ക്ക് വിധേമാകേണ്ടതുണ്ട് എന്ന കാരണത്താലാണ് നിര്‍ദിഷ്ട സമയത്ത് തന്നെ പരീക്ഷാഹാളില്‍ എത്തണമെന്ന് നിര്‍ദേശിക്കുന്നത്. 

അഡ്മിറ്റ് കാര്‍ഡ് പ്രസ്തുത അളവില്‍ പ്രിന്റ് ചെയ്തതാണ് എന്ന് ഉറപ്പാക്കണം. അഡ്മിറ്റ് കാര്‍ഡ് വ്യക്തമായിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ്, അപേക്ഷയില്‍ ഉപയോഗിച്ച അതേ ഫോട്ടോയുടെ പകര്‍പ്പ്, ബാള്‍പോയിന്റ് പേന തുടങ്ങിയവ കൊണ്ടുവരണം. 

റഫ് വര്‍ക്കിന് പേന്‍, പെന്‍സില്‍, ബ്ലാങ്ക് പേപ്പര്‍ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കും. സുതാര്യമായ വെള്ളക്കുപ്പി, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയും അനുവദിക്കും. പ്രമേഹ രോഗികള്‍ക്ക് ടാബ് ലൈറ്റ് അല്ലെങ്കില്‍ പഴങ്ങള്‍ ഹാളില്‍ കയറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹിജാബ് നിരോധനം; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്, തീയതി ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ