മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2023 01:01 PM |
Last Updated: 27th January 2023 05:23 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: 24 നില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണ് സാരമായി പരിക്കേറ്റ എട്ടുവയസുകാരി മരിച്ചു. കൃഷ പട്ടേല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മുംബൈ ചന്ദന്‍വാഡിയിലെ ശ്രീപദി അപ്പാര്‍ട്ടുമെന്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
അഗ്നിശമന സേനയെത്തിയാണ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹിജാബ് നിരോധനം; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്, തീയതി ഉടന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ