' വരന് നോട്ട് എണ്ണാന്‍ പോലും അറിയില്ല'; കല്യാണം വേണ്ടെന്ന് വച്ച് വധു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 03:09 PM  |  

Last Updated: 23rd January 2023 03:09 PM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരന് നോട്ട് എണ്ണാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹം റദ്ദാക്കി വധു. വിവാഹ ചടങ്ങിനിടെ പുരോഹിതനാണ് യുവാവിന്റെ നോട്ട് എണ്ണുന്നതിലെ പോരായ്മ വധുവിന്റെ കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കല്യാണത്തിന് തൊട്ടുമുന്‍പ് വധുവിന്റെ വീട്ടുകാര്‍ വരനെ പരീക്ഷിച്ചു. പരീക്ഷണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്തിരിഞ്ഞത്.

ഫറൂക്കാബാദിലാണ് സംഭവം. വധു റിത്ത സിങ്ങാണ് കല്യാണം വേണ്ടെന്ന് വച്ചത്. പത്തിന്റെ നോട്ടുകള്‍ എണ്ണാന്‍ വരന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കല്യാണത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചത്. ചടങ്ങിനിടെ പുരോഹിതനാണ് വരന്റെ പോരായ്മ വധുവിന്റെ വീട്ടുകാരെ അറിയിച്ചത്.

തുടര്‍ന്ന് കല്യാണത്തിന് തൊട്ടുമുന്‍പ് വരനെ പരീക്ഷിക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചു.  പത്തുരൂപയുടെ 30 നോട്ടുകള്‍ നല്‍കി എണ്ണാന്‍ വരനോട് ആവശ്യപ്പെട്ടു. ഇതില്‍ വരന്‍ പരാജയപ്പെട്ടതോടെ, കല്യാണത്തില്‍ നിന്ന് പിന്തിരിയാന്‍ വധുവിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓടുന്ന ട്രെയിനില്‍ ഓടിക്കയറരുത്, യുവാവിന് സംഭവിച്ചത്‌!,  മുന്നറിയിപ്പ് വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ