''കല്യാണം കഴിച്ചേ പറ്റൂ''; കാമുകന്റെ വീടിനു മുന്നില്‍ യുവതിയുടെ ധര്‍ണ; മൂന്നു ദിവസം കൊടുംതണുപ്പില്‍ സമരം, ഒടുവില്‍ പ്രണയസാഫല്യം

എന്നാൽ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്.
കാമുകന്റെ വീടിന് മുന്നിൽ പെൺകുട്ടിയുടെ ധർണ
കാമുകന്റെ വീടിന് മുന്നിൽ പെൺകുട്ടിയുടെ ധർണ

റാഞ്ചി: വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ യുവാവിന്റെ വീടിന് മുന്നിൽ മൂന്ന് ദിവസത്തെ ധർണയ്ക്ക് ശേഷം കാമുകനെ വിവാഹം ചെയ്ത് നിഷയുടെ പ്രണയസാഫല്യം. റാഞ്ചിയിലെ മഹേഷ്‌പൂരിലാണ് ഈ അസാധരണ സംഭവം അരങ്ങേറിയത്. 

വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോൾ കാമുകൻ വാക്കുമാറ്റുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാർക്കും ഉത്തം ഉറപ്പ് നൽകിയിരുന്നതായി നിഷ പറഞ്ഞു. എന്നാൽ പെട്ടന്നൊരു ദിവസം ഉത്തം തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് നിഷ ഉത്തമിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയത്.

അവിടെ വെച്ച് ഉത്തമിന്റെ വീട്ടുകാർ വളരെ മോശമായാണ് നിഷയോട് പ്രതികരിച്ചത്. ഉത്തം നിഷയുമായുള്ള വിവാഹത്തിൽ നിന്നും പിന്തിരി‍ഞ്ഞതോടെ നിഷ ഉത്തമിന്റെ വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ ആരംഭിച്ചു. കൊടും തണുപ്പിൽ നിഷ 72 മണിക്കൂർ ധർണയിരുന്നു. അവസാനം പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. 

വിവാഹം ചെയ്യുമെന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കുറ്റത്തിന് ഉത്തമിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചപ്പോൾ ഉത്തമും വീട്ടുകാരും നിഷയുമായുള്ള വിവാഹം നടത്താമെന്ന് അറിയിക്കുകയായിരുന്നു.  മഹേഷ്‌പൂരിൽ ജനുവരി 21നാണ് നിഷ ധർണ ഇരിക്കാൻ ആരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com