ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റു ധാരണയിലേക്ക്;  തിപ്രമോത്തയെ ഒപ്പം കൂട്ടാന്‍ ശ്രമം

സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും സിപിഎം അറിയിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ ഏകദേശ സീറ്റു ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സീറ്റുകള്‍ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. 

ജനപ്രിയതയും വിജയസാധ്യതയുമാകും മുഖ്യ പരിഗണന. 30 സീറ്റുകള്‍ വേണമെന്നാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ സിപിഎം അതിനോട് യോജിച്ചില്ല. ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും, അതിനാല്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും സിപിഎം അറിയിച്ചു. 

തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയതായാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നും അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സിപിഎം നേതാവ് പബിത്ര കര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പിസിസി പ്രസിഡന്റ് ബ്രിജിത് സിന്‍ഹയും അറിയിച്ചു. 

ഗോത്രമേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രാദേശിക കക്ഷി തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ സഖ്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടിപ്രലാന്‍ഡ് എന്ന ആവശ്യം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യമുള്ളൂ എന്ന നിലപാടിലാണ് തിപ്ര നേതാവ് പ്രദ്യോത് ദേബ് ബര്‍മന്‍.  ബിജെപിയും തിപ്ര മോത്തയെ ഒപ്പം കൂട്ടാന്‍ പരിശ്രമിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com