സൈന്യത്തില്‍ പൂര്‍ണവിശ്വാസം; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് വേണ്ട; ദിഗ് വിജയ് സിങിനെ തള്ളി രാഹുല്‍ ഗാന്ധി

സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അവരുടെ ജോലി അസാധാരണമായി ചെയ്യുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ വാര്‍ത്താസമ്മേളനം നടത്തുന്ന രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്രയ്ക്കിടെ വാര്‍ത്താസമ്മേളനം നടത്തുന്ന രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ഇന്ത്യയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയസിങ്ങിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് രാഹുല്‍ഗാന്ധി. ഈ അഭിപ്രായത്തോട് പാര്‍ട്ടി യോജിക്കുന്നില്ല. കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് ദിഗ് വിജയ്‌സിങിന്റെ കാഴ്ചപ്പാടിനും മുകളിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അവരുടെ ജോലി അസാധാരണമായി ചെയ്യുന്നു. അതിന് തെളിവ് വേണ്ടെന്നും രാഹുല്‍ പറഞ്ഞു. ദിഗ് വിജയ്‌സിങിന്റെത് പാര്‍ട്ടി കാഴ്ചപ്പാട് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

40 സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്  നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതുമായി ബന്ധപ്പെട്ടുമുള്ള തെളിവുകള്‍ എവിടെയെന്നായിരുന്നു ദിഗ്വിജയ് സിങ് ചോദിച്ചത്. കശ്മീരില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിശദീകരണം. 

ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ; സത്യം ഒരിക്കലും മറച്ചുവയ്ക്കാനാവില്ല. നിരോധിച്ചാലും അത് കൂടുതല്‍ പ്രകാശത്തോടെ തിരിച്ചുവരുമെന്നും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com