സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം, മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; ദമ്പതികള്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു. മൂന്ന് കുട്ടികള്‍ ആകുമ്പോള്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. രാജസ്ഥാന്‍ സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്‌വാള്‍ ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്. രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്. 

രാജസ്ഥാനിലെ രണ്ട് കുട്ടികള്‍ നയം അനുസരിച്ച് മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ നിര്‍ബന്ധമായി വിരമിക്കണം. കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com