അഞ്ച് നിലകെട്ടിടം തകർന്നു, ആറ് വയസുകാരന്റെ ജീവൻ രക്ഷിച്ചത് കാർട്ടൂൺ കഥാപാത്രം ഡോറെമോൻ

കുട്ടിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 
ലക്നൗവിൽ കെട്ടിടം തകർന്നു/ ചിത്രം പിടിഐ
ലക്നൗവിൽ കെട്ടിടം തകർന്നു/ ചിത്രം പിടിഐ

ലക്‌നൗ: കെട്ടിടം തകർന്ന് വീണപ്പോൾ ആറ് വയസുകാരന്റെ ജീവൻ രക്ഷിച്ചത് ഡോറെമോൻ. മുറിക്കുള്ളിൽ കുലുക്കം അനുഭവപ്പെട്ടപ്പോൾ  ഡോറെമോൻ കാർട്ടൂൺ ഷോയിൽ ഭൂമികുലുങ്ങുമ്പോൾ കട്ടിലിനിടിയിൽ കയറണമെന്ന കാര്യം ഓർമിച്ചതാണ് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ കാരണമായതെന്ന് സമാജ്‌വാദി പാർട്ടി വക്താവ് അബ്ബാസ് ഹൈദറിന്റെ മകൻ മുസ്തഫ പറഞ്ഞു. കുട്ടിയുടെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ലക്നൗവിലെ അഞ്ച് നിലകെട്ടിടമായ അലയ അപ്പാർട്ട്‌മെന്റാണ് ചൊവ്വാഴ്ച തകർന്ന് വീണത്. മുസ്തഫയുടെ അമ്മയും മുത്തശിയും അപകടത്തിൽ മരിച്ചു. മുസ്തഫ ഉൾപ്പെടെ 14 പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ച ശേഷം ബുധനാഴ്ച കെട്ടിടം നിർമിച്ചവർക്കെതിരെ കേസെടുത്തു. 

കളിച്ചുകൊണ്ടിരുന്നപ്പോൾ ഭൂമികുലുങ്ങുന്നത് പോലെ തോന്നി. ഉടൻ ഡോറെമോൻ പറഞ്ഞിട്ടുള്ള പോലെ കട്ടിലിനടിയിൽ കയറിയിരുന്നു. കെട്ടിടം മുഴുവൻ ഇരുട്ടായതോടെ ബോധം നഷ്ടപ്പെട്ടു പിന്നീട് ആരോക്കെയോ എടുത്തുകൊണ്ട് പോകുന്നത് പോലെ തോന്നിയിരുന്നെന്നും മുസ്തഫ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com