മുഹമ്മദ് ഫൈസലിന് ആശ്വാസം; ഹൈക്കോടതി വിധി പരിഗണിച്ചു തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം

എന്‍സിപി നേതാവായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു
മുഹമ്മദ് ഫൈസൽ, ഫെയ്സ്ബുക്ക്
മുഹമ്മദ് ഫൈസൽ, ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനായ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നതില്‍, മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് എതിരെ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

എന്‍സിപി നേതാവായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതു കൂടി പരിഗണിച്ചു വേണം ഉപതെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീം കോടി നിര്‍ദേശിച്ചു. നിയമപ്രകാരമുള്ള നടപടികളേ സ്വീകരിക്കൂവെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു.

വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതു ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസല്‍ കോടതിയെ സമീപിച്ചത്. വധശ്രമക്കേസില്‍ കേരള ഹൈക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ജയില്‍മോചിതരാകുകയും ചെയ്തിരുന്നു.

അപ്പീലുമായി ലക്ഷദ്വീപ് ഭരണകൂടം

മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഹര്‍ജി നല്‍കുമെന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com