ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തി; നടത്തം അവസാനിപ്പിച്ച് രാഹുല്‍ (വീഡിയോ)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കശ്മീരില്‍ അവസാനിച്ചു
ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍/ കോണ്‍ഗ്രസ് ട്വിറ്റര്‍
ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍/ കോണ്‍ഗ്രസ് ട്വിറ്റര്‍


ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കശ്മീരില്‍ അവസാനിച്ചു. ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് യാത്ര അവസാനിച്ചത്. നാളെയാണ് സമാപന സമ്മേളനം. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര, 3,570 കിലോമീറ്റര്‍ താണ്ടിയാണ് കശ്മീരിലെത്തിയത്. 145 ദിവസമാണ് യാത്രയ്ക്ക് വേണ്ടിയെടുത്തത്. 

ജനങ്ങളോട് ഇപടഴികയുള്ള രാഹുലിന്റെ യാത്ര പാര്‍ട്ടിക്ക് ഗുണകരമായി എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെത്തിയ താത്രയില്‍ മുന്‍ മുഖ്യമന്ത്രിമായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും രാഹുലിനൊപ്പം ചേര്‍ന്നിരുന്നു. 

പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലാല്‍ ചൗക്കില്‍ അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ, പാര്‍ട്ടി ഓഫീസിന് മുന്നില്‍ അല്ലാതെ മറ്റൊരിടത്തും പതാക ഉയര്‍ത്താന്‍ പൊലീസ് അനുമതി നിഷേധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട്, പതാക ഉയര്‍ത്താന്‍ അനുമതി നല്‍കി. 

സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. 23 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജെഡിയു ,ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്,സിപിഎം തുടങ്ങിയ കക്ഷികളാണ് വിട്ടു നില്‍ക്കുന്നത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com