രാജ്യം വികസനത്തിന്റെ പാതയില്‍; ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍; ഭീകരതയെ ശക്തമായി നേരിട്ടു; അഴിമതി തുടച്ചുനീക്കി; രാഷ്ട്രപതി

പാവപ്പെട്ടവര്‍ക്ക് ഒരുകോടി വീടുകള്‍ നിര്‍മിച്ചു നല്‍കി. ദളിത് ആദിവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തി 
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു/ എഎന്‍ഐ
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു/ എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്നരീതിയിലേക്ക് രാജ്യം വളര്‍ന്നതായും മുര്‍മു പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരതനിര്‍മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നില്‍ നിന്ന് നയിക്കണമെന്നും മുര്‍മു പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയില്‍ നിന്ന് മോചിതമായി. സര്‍ക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്ന് രാഷ്ട്രപതി പറഞ്ഞു.
 
രാജ്യത്തെ സമ്പദ്വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നു. സാധാരണക്കാരുടെ പ്രതീക്ഷ സഫലമാകുന്നതായും ഇത്തവണത്തെ ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമ്പത്തിക സര്‍വേ ഇന്നു പാര്‍ലമെന്റില്‍ വയ്ക്കും. നാളെ രാവിലെ 11നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സെഷനില്‍ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com