മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2023 06:54 AM  |  

Last Updated: 01st July 2023 06:54 AM  |   A+A-   |  

bus_accident

ഫോട്ടോ: എഎൻഐ

 

മുംബൈ; മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മലിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബസ്സിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നു. ബസ്സിൽ നിന്ന് 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ​ഗുരുതരമായി പൊള്ളലേറ്റവരെ ബുൾധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

ഒഡീഷ ട്രെയിൻ ദുരന്തം; സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അർച്ചന ജോഷിയെ മാറ്റി  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ