അജിത് പവാറിന് പകരക്കാരനായി ജിതേന്ദ്ര അവ്ഹാദ്; പുതിയ പ്രതിപക്ഷ നേതാവ് 

By സമകാലികമലയാളം ഡെസ്ക്   |   Published: 02nd July 2023 08:13 PM  |  

Last Updated: 02nd July 2023 08:13 PM  |   A+A-   |  

Jitendra_Awhad

ജിതേന്ദ്ര അവ്ഹാദ്

 

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദ്. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് എൻസിപി പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത്. 

നാളുകളായി എന്‍സിപിയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് അജിത്തിനെ എന്‍ഡിഎ ക്യാമ്പില്‍ എത്തിച്ചത്. ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിന് പിന്നാലെ, തനിക്ക് പാര്‍ട്ടി പദവി വേണമെന്നും പ്രതിപക്ഷനേതാവ് സ്ഥാനം ആവശ്യമില്ലെന്നും പറഞ്ഞ് അജിത് പവാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശരദ് പവാര്‍, അദ്ദേഹത്തിന്റെ ആവശ്യത്തിന് ചെവികൊടുത്തില്ല. 

എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയത്. എന്‍സിപിയുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 30 എംഎല്‍എമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

'എനിക്ക് ഒന്നുമറിയില്ല'; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, 'കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്' ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ