'കള്ളക്കുരങ്ങന്‍'; ഒരു ലക്ഷം രൂപ അടങ്ങിയ ബാഗുമായി മരത്തിന്റെ മുകളിലേക്ക്; ഒടുവില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 06th July 2023 12:18 PM |
Last Updated: 06th July 2023 12:18 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ വച്ചിരുന്ന, പണം അടങ്ങിയ ബാഗുമായി 'മുങ്ങി' കുരങ്ങന്‍. മരത്തിന്റെ മുകളിലേക്ക് കയറിയ കുരങ്ങനില്‍ നിന്ന് ഏറെ പരിശ്രമത്തിന് ഒടുവിലാണ് ഒരു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് വീണ്ടെടുത്തത്. നോട്ടുകെട്ടിന് കേടുപാട് ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാരന്‍.
രാംപൂരിലെ ഷാഹാബാദിലാണ് സംഭവം. തീറാധാരത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഷറാഫത്ത് ഹുസൈന്റെ പണം അടങ്ങിയ ബാഗാണ് കുരങ്ങന്‍ കൊണ്ടുപോയത്. ബാഗില്‍ ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
തൊട്ടടുത്തെ ബെഞ്ചില്‍ ഇരുന്ന് കണക്കുകള്‍ പരിശോധിക്കുന്നതിനിടെ, ബൈക്കില്‍ വച്ചിരുന്ന ബാഗുമായി കുരങ്ങന്‍ മരത്തിന്റെ മുകളിലേക്ക് പോകുകയായിരുന്നു. ബാഗില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാവുമെന്ന് കരുതി കുരങ്ങന്‍ ബാഗുമായി മരത്തിന്റെ മുകളിലേക്ക് കയറി അപ്രത്യക്ഷമാവുകയായിരുന്നു.
ഈസമയത്താണ് ബൈക്കില്‍ ബാഗ് ഉള്ള കാര്യം ഹുസൈന്‍ ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ ബാഗ് എടുക്കാന്‍ പോയപ്പോഴാണ് ബാഗ് ആരോ എടുത്തതായി തിരിച്ചറിഞ്ഞത്. ബൈക്കിനോട് ചേര്‍ന്ന് ഒരു കുരങ്ങന്‍ ഇരുന്നിരുന്ന കാര്യം ഓര്‍മ്മ വന്നു. കുരങ്ങനെ കാണാതായതോടെ, കുരങ്ങന്‍ ആയിരിക്കും ബാഗ് എടുത്തിരിക്കുക എന്ന കണക്കുകൂട്ടലില്‍ കുരങ്ങനെ തേടി വ്യാപക തിരച്ചില്‍ ആണ് നടത്തിയത്. ഒടുവില്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുരങ്ങനില്‍ നിന്ന് ബാഗ് വീണ്ടെടുക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ