ബംഗാളില്‍ 457 ബൂത്തുകളില്‍ നാളെ റീപോളിങ്; കനത്ത സുരക്ഷ
By സമകാലികമലയാളം ഡെസ്ക് | Published: 09th July 2023 09:28 PM |
Last Updated: 09th July 2023 09:37 PM | A+A A- |

പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ സ്വതന്ത്രസ്ഥാനാര്‍ഥിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നു/ പിടിഐ
കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോളിങ് തടസ്സപ്പെടുകയും വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്ത ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കി. റീപോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
വ്യാപക അതിക്രമവും വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു.
മൂര്‍ഷിദാബാദില്‍ 175 ബൂത്തുകൡ റീപോളിങ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിങ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 45 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലും റീ പോളിങ് നടത്തും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പരക്കെ അക്രമം നടന്നിരുന്നു. 15പേര്‍ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് ആരോപിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ടിഎംസിയാണ് ആക്രമണം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, കുത്തിയൊലിച്ച് ബിയാസ്, ഹിമാചലില്‍ പാലം ഒലിച്ചുപോയി, ദേശീയപാത അടച്ചു (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ