കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജി; രാഷ്ട്രപതി ഉത്തരവിറക്കി

കൊളീജിയം അയച്ച ശുപാർശ അം​ഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കി
എസ് വി ഭട്ടി/ഫോട്ടോ: ട്വിറ്റർ
എസ് വി ഭട്ടി/ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമനം. കേന്ദ്ര സർക്കാരിന്  കൊളീജിയം അയച്ച ശുപാർശ അം​ഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.

ജസ്റ്റിസ് ഭട്ടി 2013 ഏപ്രില്‍ 12-നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായത്. 2019 മാര്‍ച്ച് മുതല്‍ കേരള ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞമാസം ഒന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ് വി ഭട്ടി. 

നിലവില്‍ ആന്ധ്ര ഹൈക്കോടതിയില്‍ നിന്നുള്ള ജഡ്ജിമാര്‍ ആരും രാജ്യത്തെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ടിക്കുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com